
കണ്ണൂർ മീറ്റിൽ പങ്കെടുത്ത സുഹൃത്തുക്കളോട് ഒരു ചെറിയ അഭ്യർത്ഥന. നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ദയവായി ഇവിടെ കമന്റ് ചെയ്യുക. ഒന്നിലധികം ബ്ലോഗ് ഉണ്ടെങ്കിൽ അവയുടെ എല്ലാം അഡ്രസ്സ് നൽകുന്നതും സന്തോഷം തന്നെ. ഈ വായനശാലയിൽ ആ ബ്ലോഗുകൾ പ്രത്യേകം ലിസ്റ്റ് ചെയ്യാനാണ്. ചിലതൊക്കെ ഞാൻ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക. പരസ്പരം പരിചയപ്പെട്ടവരുടെ ബ്ലോഗുകൾ കണ്ടിട്ടില്ലെങ്കിൽ അവ ഇതുവഴിയും കാണാൻകഴിയുമല്ലോ! കുറച്ചുനാൾ കഴിയുമ്പോൾ ഈ വന്നവരെയും കണ്ടവരെയും ചിലരെയെങ്കിലും മറന്നുപോകുന്നെങ്കിൽ എടുത്ത് നോക്കാമല്ലൊ! കണ്ണൂർ മീറ്റിൽ പങ്കെടുത്തവരുടെ ബ്ലോഗുകൾ ഈ വായനശാലയിൽ മൂന്നാമത്തെ നിരയിൽ കാണാം.